മല്ലപ്പള്ളി: മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു.
കല്ലൂപ്പാറ തുരുത്തിക്കാട് തട്ടാരുപറമ്പിൽ പരേതനായ പങ്കജാക്ഷന്റെയും തങ്കമണിയുടെയും മകൻ ടി.പി. പ്രേംജിത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നരണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
കോമളം ദേവിക്ഷേത്രത്തിനു സമീപമുള്ള കടവിൽ വൈകിട്ട് 4.30 നായിരുന്നു അപകടം. തിരുവല്ല ഫയർഫോഴ്സ് സ്‌കൂബാ ടീമാണ് ചെളിനിറഞ്ഞ ഭാഗത്തു നിന്ന് മൃതദേഹം മുങ്ങി എടുത്തത്.
മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: പ്രിജിത്. സംസ്‌കാരം പിന്നീട്.