sebarhan-bevi
ഷെബർഹാൻ ബീവി

പത്തനംതിട്ട : കൊവിഡ് ബാധിച്ച് ജില്ലയിൽ രണ്ടുപേർ മരിച്ചു. തിരുവല്ല കുറ്റൂർ കൊണ്ടോടി വീട്ടിൽ പി.എ.മാത്യു (കുഞ്ഞുമോൻ - 60), കോന്നി എലിയറയ്ക്കൽ തടത്തിൽ വീട്ടിൽ മുഹമ്മദ് ബഷീറിന്റെ ഭാര്യ ഷെബർഹാൻ ബീവി (56) എന്നിവരാണ് മരിച്ചത്.

കിഡ്നി രോഗത്തെത്തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മാത്യുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി മരിച്ചു. കുറ്റൂർ ജംഗ്ഷനിൽ എ.സി റിപ്പയറിംഗ് ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: ഓമന. മക്കൾ: നിത്യ, സൗമ്യ, സോണിയ. മരുമക്കൾ: പ്രവീൺ, റോബിൻ, ജോയൽ. കൊവിഡ് നിബന്ധനകൾ പാലിച്ച് കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിച്ചു.

വൃക്കരോഗത്തെ തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഷെബർഹാൻ ബീവി. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാ​റ്റിയെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോന്നി ടൗൺ ജുമാ മസ്ജിദിൽ കബറടക്കം നടത്തി. മക്കൾ : ഷാം, ഷിബു. മരുമകൾ : ഹസ്ന.

വാ​ടാ​ന​പ്പി​ള്ളി​യി​ൽ​ ​മ​രി​ച്ച​ ​വൃ​ദ്ധ​യ്ക്ക് ​കൊ​വി​ഡ്

വാ​ടാ​ന​പ്പി​ള്ളി​:​ ​അ​മ​ല​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​കൊ​വി​ഡ് ​ബാ​ധി​ത​യാ​യ​ ​അ​ത്താ​ണി​പ്പ​ടി​ ​പ​ടി​ഞ്ഞാ​റ് ​പ​ണി​ക്കം​പ​ടി​ ​പ​രി​സ​ര​ത്ത് ​ക​ണ്ടം​പ​റ​മ്പ​ത്ത് ​പ​ര​വി​ച്ചി​റ​ ​പ​രേ​ത​നാ​യ​ ​പ്ര​ഭാ​ക​ര​ന്റെ​ ​ഭാ​ര്യ​ ​ശാ​ര​ദ​ ​(78​)​ ​മ​രി​ച്ചു.
വാ​ടാ​ന​പ്പി​ള്ളി​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​മ​ക​ളു​ടെ​ ​വീ​ട്ടി​ൽ​ ​ക​ഴി​ഞ്ഞ​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​താ​മ​സി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്ന​ ​ശാ​ര​ദ​യെ​ ​കാ​ൻ​സ​ർ​ ​ബാ​ധി​ത​യാ​യി​ ​ഈ​ ​മാ​സം​ ​ഒ​ന്നി​നാ​ണ് ​അ​മ​ല​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വ് ​ആ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​കാ​ൻ​സ​ർ​ ​വാ​ർ​ഡി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​മ​ല​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ശാ​ര​ദ​യും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​മ​ക​ളും​ ​കൊ​വി​ഡ് ​പൊ​സി​റ്റീ​വാ​യി.​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​യാ​യി​രു​ന്നു​ ​മ​ര​ണം.​ ​ഇ​വ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ ​മ​റ്റ് ​ര​ണ്ട് ​മ​ക്ക​ൾ,​ ​മ​രു​മ​ക്ക​ൾ,​ ​പേ​ര​ക്കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ട്ട് ​പേ​രു​ടെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​ണ്.​ ​സം​സ്കാ​രം​ ​ന​ട​ത്തി.​ ​മ​ക്ക​ൾ​:​ ​ഇ​ന്ദു,​ ​ബി​ന്ദു,​ ​സി​ന്ധു.​ ​മ​രു​മ​ക്ക​ൾ​:​ ​അ​ശോ​ക​ൻ,​ ​രാ​ജു​ ​(​എ​സ്.​ഐ​ ​ഗു​രു​വാ​യൂ​ർ​),​ ​പ്ര​ദീ​പ്.

കൊ​വി​ഡ് ​ബാ​ധി​ച്ച് ​പ​ര​പ്പ​ന​ങ്ങാ​ടി​ ​സ്വ​ദേ​ശി​നി​ ​മ​രി​ച്ചു

മ​ല​പ്പു​റം​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​പ​ര​പ്പ​ന​ങ്ങാ​ടി​ ​സ്വ​ദേ​ശി​നി​ ​ഫാ​ത്തി​മ​ ​(65​)​ ​മ​രി​ച്ചു.​ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ട്രൂ​നാ​റ്റ് ​പ​രി​ശോ​ധ​ന​യി​ൽ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​രോ​ഗി​യെ​ ​കൊ​വി​ഡ് ​പ്ര​ത്യേ​ക​ ​ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ​ ​മ​ഞ്ചേ​രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ 15​ന് ​രാ​ത്രി​ ​രോ​ഗി​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി.

നി​ല​മ്പൂ​രി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് യു​വാ​വ്മ​രി​ച്ചു

നി​ല​മ്പൂ​ർ​:​ ​നി​ല​മ്പൂ​രി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​യു​വാ​വ് ​മ​രി​ച്ചു.​ ​രാ​മം​കു​ത്ത് ​മൊ​ബൈ​ൽ​ ​പ​ഞ്ച​ർ​ ​വ​ർ​ക്ക് ​ചെ​യ്യു​ന്ന​ ​സ​യ്യ​ദ് ​ന​യാ​സ് ​പാ​ഷ​(47​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ക​ർ​ണാ​ട​ക​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​ദ്ദേ​ഹം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​സ്ഥി​രം​ ​താ​മ​സ​ക്കാ​ര​നാ​ണ്.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ന് ​പി​താ​വി​ന്‍​റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബം​ഗ​ളൂ​രു​വി​ൽ​ ​പോ​യി​രു​ന്നു.​ ​മൂ​ന്നു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​നി​ല​മ്പൂ​രി​ൽ​ ​തി​രി​ച്ചെ​ത്തി​ ​ഹൗ​സ് ​ക്വാ​റ​ന്റൈ​നി​ൽ​ ​പ്ര​വേ​ശി​ച്ചു.​ ​ഇ​തി​നി​ടെ​ ​പി​താ​വി​ന്‍​റെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ന്ന​തി​നി​ടെ​ ​പ​തി​മൂ​ന്നാം​ ​ദി​വ​സ​മാ​യ​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​ഒ​മ്പ​ത​ര​യോ​ടെ​ ​ക​ടു​ത്ത​ ​ശ്വാ​സം​ ​മു​ട്ട​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​നി​ല​മ്പൂ​ർ​ ​ജി​ല്ല​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​ ​മ​ര​ണ​പ്പെ​ട്ടു.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കൊ​വി​ഡാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.
ഭാ​ര്യ​:​റ​ജീ​ന​ ​പാ​ടി​ക്കു​ന്ന്.​ ​മ​ക്ക​ൾ​:​ ​സൈ​ദ,​ ​സ​യ്യി​ദ് ​സ​ഹ​ൽ,​ ​സ​യ്യി​ദ് ​ഷ​ഹ്സാ​ൻ.