കോഴഞ്ചേരി : വീര ജവാൻ മൂക്കന്നൂർ കാഞ്ഞിരത്താലിൽ അനൂപ്.ജി.നായരെ സ്വാതന്ത്ര്യ ദിനത്തിൽ അനുസ്മരിച്ചു .ബി.ജെ.പി അയിരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് എം.അയ്യപ്പൻ കുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം കെ.കെ .ഗോപിനാഥൻ നായർ ,കർഷക മോർച്ച ജില്ലാ സെക്രട്ടറി ടി .എൻ.ചന്ദ്രശേഖരൻ ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കണി പറമ്പിൽ ,വൈസ് .പ്രസിഡണ്ട് ,എം.എസ് .രവീന്ദ്രൻ നായർ ,മുരളീധരൻ പിള്ള ,പ്രസാദ് മൂക്കന്നൂർ,എം.ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.അനൂപിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. 2008-ൽ ചത്തീസ്ഗഡിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് അനൂപ് .ജി നായർ വീരമൃത്യു വരിച്ചത് .