മല്ലപ്പള്ളി :ചെങ്ങരൂർ ചിറ സമീപ പ്രാവുംകൂടിന് സമീപമുള്ള കടകൾക്ക് മുമ്പിൽ രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയും, പഴയ ടൂബ് തല്ലിപ്പൊട്ടിച്ചു ചെയ്യുന്നത് പതിവാകുന്നു. വ്യാപാരികൾക്ക്.കച്ചവട നടത്താനും, സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായും പരാതിയുണ്ട്. കല്ലുപാലത്തിന് സമീപം കോഴിമാലിന്യം ചാക്കിൽ കെട്ടി തള്ളിയിടുന്നതും പതിവാണ്. പൊലീസ് ഈ ഭാഗങ്ങളിൽ നൈറ്റ് പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.