കല്ലൂപ്പാറ: പുതുശേരി പുറമറ്റം റോഡിൽ ചീങ്കപാറയിൽ രാത്രി കാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു.രാത്രിയുടെ മറവിൽ മത്സ്യം,കോഴിമാലിന്യം എന്നിവ റോഡുകളിൽ നിക്ഷേപിക്കുകയാണ്. അസഹ്യമായ ദുർഗന്ധം കാരണം സമീപവാസികൾ ബുദ്ധിമുട്ടിലാണ്.റോഡിനിരുവശവും കാട് മൂടിയതിനാലും വഴിവിളക്ക് കത്താത്തതുമാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.