17-puthiakavu-road
ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പുതിയകാവ് വെട്ടിക്കാട് റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നാടിനു സമർപ്പിക്കുന്നു.

അയിരൂർ :ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പുതിയകാവ് വെട്ടിക്കാട് റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നാടിനു സമർപ്പിച്ചു.ഐറീഷ് ഡ്രെയിൻ എന്നിവ നിർമ്മിച്ച് റീടാറിംഗ് നടത്തിയാണ് റോഡ് പുനരുദ്ധരിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ചെലവഴിച്ചത്. അയിരൂർ പഞ്ചായത്തിന്റെ പത്താം വാർഡിലൂടെയാണ് പാത കടന്നുപോകുന്നത്. തേക്കുങ്കൽ, പ്ലാങ്കമൺ. മതാപ്പാറ പ്രദേശങ്ങളിലെ നൂറ് കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമായ പാത കൂടിയാണിത്. തിരുവാഭരണപാതയിലേക്കുള്ള പ്രവേശനകവാടം കൂടിയാണിവിടം. പുതിയകാവ് ദേവീക്ഷേത്രം, നൂറ് കണക്കിനാളുകൾ ദിനംപ്രതി എത്തുന്ന തേക്കുങ്കൽ മൃഗാശുപത്രി, ജില്ലാ ആയുർവേദാശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗം കൂടിയാണിത്. റാന്നി,തിരുവല്ല,കോഴഞ്ചേരി,മല്ലപ്പള്ളി പ്രദേശങ്ങളിൽ എത്തുന്നതിനും പ്രദേശവാസികൾ കൂടുതലായി ആശ്രയിക്കുന്നതും ഈ വഴിയാണ്. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത അംഗം മോളി ബാബു, വാർഡ് മെമ്പർ ഗോപിക ഹരികുമാർ, തോമസ് ദാനിയേൽ, വർഗീസ് ശാമുവേൽ, ജോർജ് വർഗീസ്, എം.എൻ രാമകൃഷ്ണൻ, സൈമൺ എബ്രഹാം എന്നിവർ സംസാരിച്ചു.