17-ilavumaram
ഉണങ്ങിയ ഇലവുമരം ഭീഷിണിയുയർത്തുന്നു

തണ്ണിത്തോട്: ചിറ്റാർ - തണ്ണിത്തോട് വനപാതയിലെ നെടുംതാരയിൽ റോഡിനോട് ചേർന്ന് കൂറ്റൻ ഇലവുമരം ഉണങ്ങി നിൽക്കുന്നത് അപകട ഭീഷിണിയുയർത്തുന്നു . വലിയ ശിഖരങ്ങൾ വളരെ ഉയരത്തിൽ റോഡിന് കുറുകെ നിൽക്കുകയാണ്. പലതും ഒടിഞ്ഞ് റോഡിൽ വീണു. നിരവധി വാഹനങ്ങളാണ്
ഇതുവഴി കടന്നുപോകുന്നത്. മരം മുറിച്ചുമാറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡന്റ് പി. ഡി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.