മുളക്കുഴ: മുളക്കുഴ പഞ്ചായത്ത് നാലാം വാർഡിൽ ചെമ്പൻ ചിറ കുളത്തിന് സമീപം മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. നൂറ് കണക്കിനാളുകൾ കുളിയ്ക്കാനും തുണി അലക്കാനും ഉപയോഗിക്കുന്ന കുളമാണ് ചെമ്പൻ ചിറ കുളം. ചുറ്റുവട്ടത്തായി നിരവധി വീടുകളുമുണ്ട് . ആളുകൾ കൂട്ടമായി താമസിക്കുന്ന ചെറു വീടുകൾ ധാരാളമുള്ള പ്രദേശമാണ് ചെമ്പൻ ചിറ . രാത്രികാലങ്ങളിലാണ് മാലിന്യ നിക്ഷേപം നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു