പത്തനംതിട്ട: കേരള കോൺഗ്രസ് എം.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 74ാം സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട എസ്.പി. ഓഫീസിന് സമീപമുള്ള പി.പി. മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്ര പന്തലിന് മുമ്പിൽ ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ദേശീയ പതാകയുയർത്തി നിർവഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ ഡി.കെ.ജോൺ,ജോൺ കെ.മാത്യു,കുഞ്ഞുകോശി പോൾ, ഏബ്രഹാം കലമണ്ണിൽ, വർഗീസ് മാമ്മൻ, റോയി ചാണ്ടപ്പിള്ള,തമ്പി കുഞ്ഞുകണ്ടത്തിൽ,തോമസ് മാത്യു,രാജു പുളിമ്പള്ളി, ദീപു ഉമ്മൻ,വി.ആർ.രാജേഷ്, ബിനു കുരുവിള,ജോസ് പഴയിടം, കുഞ്ഞുമോൻ കെങ്കിരേത്ത്, ബിനു പുതുശേരി, സജി കൂടാരത്തിൽ, മോനായി കൈച്ചിറ,സന്തോഷ് വർഗീസ് എന്നിവർ സംസാരിച്ചു.