മല്ലപ്പള്ളി : പ്രളയകാലത്ത് ജനജീവിതം ദുസഹമായ മുട്ടത്തുമൺ വെള്ളക്കെട്ട് ഒഴിവാക്കുവാൻ ശ്രമം ആരംഭിച്ചു. ആലിൻചുവട് - മാത്തനാശുപത്രിപ്പടി റോഡിൽ കുന്നത്തുപടി ഭാഗത്തെ നീർച്ചാൽ സ്വകാര്യ വ്യക്തി നികത്തിയത് മുതൽ ആരംഭിച്ച വെള്ളക്കെട്ടിനുള്ള പരിഹാരത്തിനായി ഹരിത കേരളം മിഷൻ, എന്റെ മണിമലയാർ ജനകീയ സമിതി, തോട് പുനർജ്ജനി സമിതി എന്നിവയുടെ നേതൃത്വത്തിലാണ് വീണ്ടെടുപ്പ് നടപടി ആരംഭിച്ചത്. തിരുമാലിട ക്ഷേത്ര കടവിൽ നിന്നും ആരംഭിക്കുന്ന നരിപ്പൻകുഴി തോടിന് ഏകദേശം 600 മീറ്റർ നീളമുണ്ട്.അതിൽ നീരൊഴുക്ക് തടസപ്പെട്ട 140 മീറ്ററോളം ഭാഗത്തു നിന്നാണ് 65 മീറ്റർ വീണ്ടെടുത്തത്. ശേഷിക്കുന്ന ഭാഗത്തെ നിർച്ചാലും പുനരുജ്ജീവിപ്പിക്കുവാൻ ശ്രമം ആരംഭിച്ചു.പഞ്ചായത്തംഗം ജോസഫ് ഇമ്മാനുവേലിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ എന്റെ മണിമലയാർ പരിപാടിയുടെ ചെയർമാൻ ഡോ.എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.അഡ്വ.മാത്യു ടി തോമസ് എം.എൽ.എ മുഖ്യാതിഥിയായി. കോ-ഓർഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി.സുബിൻ, മണർകാട് സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. പുന്നൻ കുര്യൻ വെങ്കിടത്ത്, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ.രാജേഷ്,ബാബു പാലയ്ക്കൽ,കെ.കെ സുകുമാരൻ, സണ്ണി ജോൺസൺ, ജോർജുകുട്ടി പരിയാരം,എം.കെ സതീഷ് കുമാർ മണിക്കുഴി,ആൽഫിൻ ഡാനി, ജോയേഷ് പോത്തൻ, ടി.കെ ഗിരീഷ് പൂവേലിമല, ജിജു വൈക്കത്തുശേരി, ആശിഷ് തമ്പി,അരുൺകുമാർ, സുധീഷ് കുമാർ, അനിൽ വറുഗീസ് പരിയാരം, സുജിത് പരിയാരം, ജയകുമാർ കൂടത്തിങ്കൽ എന്നിവർ പങ്കെടുത്തു.
-നരിപ്പൻകുഴി തോടിന് 600 മീറ്റർ നീളം
-65 മീറ്റർ വീണ്ടെടുത്തു