karshaka-day

അടൂർ : ജില്ലാതല കർഷക ദിനാഘോഷം ഇന്ന് കൊടുമൺ ഗ്രാമപഞ്ചായത്തു ഹാളിൽ രാവിലെ 11.30ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അടൂരിലെ പഞ്ചായത്തുകളിലെയും, അടൂർ മുനിസിപ്പാലിറ്റിയുടെയും കർഷകദിനാഘോഷം ഇതിനൊപ്പം ഫേസ് ബുക് ലൈവ് വഴി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. എല്ലാ കൃഷി ഭവനുകളിലും പരിപാടി അടൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഫേസ്ബുക് പേജ് വഴി ലൈവ് ആയി കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കർഷകദിനത്തോടനുബന്ധിച്ചുള്ള കർഷകരെ ആദരിക്കൽ ചടങ്ങ് മറ്റൊരു അവസരത്തിൽ നടത്തും. പറക്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിക്കും.