17-sob-syam

കൂടൽ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടൽ പട്ടുതറ, പുത്തൻവിളയിൽ ശശിയുടെ മകൻ ശ്യാം ശശി (29) ആണ് മരിച്ചത്. മുറിഞ്ഞകൽ സ്‌കൂളിന് സമീപം ശനിയാഴ്ച്ച രാത്രി 11നാണ് സംഭവം. കോന്നിയിൽ കായലോരം എന്ന ഹോട്ടൽ നടത്തി വരികയായിരുന്ന ശ്യാം കാറിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശുഭ, സഹോദരി : കല്യാണി.