അടൂർ : ഏറത്ത് പഞ്ചായത്തിൽ നൂറ് കിടക്കകളോടെ ആരംഭിച്ച കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂരക്കോട് ബദാംമുക്കിലെ ചരുവിള ഓഡിറ്റോറിയത്തിലാണ് ചികിത്സാകേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്.പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി, വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, തഹസീൽദാർ ബീന എസ് ഹനീഫ, ഡപ്യൂട്ടി തഹസീൽദാർ സാം, പഞ്ചായത്തംഗങ്ങളായ രാജേഷ് കുമാർ,ടി ഡി സജി,ഷെല്ലി ജി ജോൺ, ബാബു ചന്ദ്രൻ ,അജിത്, മെഡിക്കൽ ഓഫീസർ ഡോ.സാജൻ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.