അടൂർ:അടൂർ നഗരസഭയിലെ നാല്, അഞ്ച് വാർഡുകളുടെ അതിരുകളിലൂടെ കടന്നുപോകുന്ന അടൂർ ഭവാനി റോഡ് എം .എൽ.എയുടെമണ്ഡലം ആസ്തി വികസന ഫണ്ടിലെ 20 ലക്ഷം രൂപചെലവഴിച്ച് നവീകരിക്കും..ഇതിന്റെ നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർഎം.എ.എനിർവഹിച്ചു.വാർഡ് കൗൺസിലാർ ഷൈനി ജോസ് അദ്ധ്യക്ഷയായിരുന്നു.വൈസ് ചെയർമാൻ ജി. പ്രസാദ്,കൗൺസിലർ ഷൈനി ബോബി,ഡി.സജി,കെ.ജി വാസുദേവൻ,സി.സുരേഷ് ബാബു, കെ.എൻ.സുനിൽ ബാബു എന്നിവർ സംസാരിച്ചു.