പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 33 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
കല്ലൂപ്പാറയിൽ ആറ് പേർക്കും മലയാലപ്പുഴയിൽ ആറുപേർക്കും നിരണത്തും വള്ളംകുളത്തും മൂന്നുപേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2053 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 998 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ അഞ്ചുപേർ മരിച്ചു. ജില്ലയിൽ ഇന്നലെ 46 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1748 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 300 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 259 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 87 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 28 പേരും, അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 69 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 25 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 75 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്.
കണ്ടെയ്ൻമെന്റ് സോൺ
നിയന്ത്രണം ദീർഘിപ്പിച്ചു
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13, 17, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, വാർഡ് ഒൻപതിൽ ഉൾപ്പെട്ട തൈമറവുംകര പ്രദേശം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം 17 മുതൽ ഏഴു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു.
നിയന്ത്രണം നീക്കി
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, 11, കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 11, എന്നീ സ്ഥലങ്ങളെ 17 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.