തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു സെക്യൂരിറ്റി വിഭാഗത്തിന്റെ പരേഡും നടന്നു. വിജയകുമാർ, രഞ്ജിത് നായർ, ജിൻസൺ.കെ. ജോഷ്വാ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.