പന്തളം:കുളനട പഞ്ചായത്ത് ശുചിത്വ പഞ്ചായത്ത് പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗം കെ.ആർ ജയചന്ദ്രൻ,ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ രാജേഷ്,ശ്യാമള കുമാരി,കുമാരി രാധാമണി,പോൾ രാജ്,സജി പി.ജോൺ, ലത,ശ്രീകുമാർ, രാധാകൃഷ്ണൻ, ഷൈനി,അഞ്ജിത അഭിഷേക്,ഹരിത സഹായ സ്ഥാപനം പ്രതിനിധി അനുജ,ജയകുമാർ, സന്തോഷ്,ശ്രീജിത്ത്,ഹരിത കർമ്മസേന പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഖര മാലിന്യ നിർമ്മാർജ്ജനം എന്ന ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചാണ് പഞ്ചായത്ത് ഈ പദവി നേടിയത്.അടുത്ത ഘട്ടം ജൈവ മാലിന്യ സംസ്‌കരണം എന്നതാണ് രണ്ടാം ഘട്ടം. ഈ രംഗത്തും പഞ്ചായത്ത് കൂടുതൽ മന്നോട്ടു പോയിട്ടുണ്ട്. മൂന്നാം ഘട്ടമായ ദ്രവമാലിന്യ സംസ്‌കരണം കൂടി വിജയകരമായി പൂർത്തീകരിച്ചുകഴിഞ്ഞാൽ പഞ്ചായത്തിന് സമ്പൂർണ ശുചിത്വ പദവി കൈവരും.ഇതിനെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി അക്ഷയ കേന്ദ്രങ്ങൾ വഴിയും,ഫ്രണ്ട് ഓഫീസ് വഴിയും പൊതു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് ഖര മാലിന്യങ്ങൾ കൈമാറുമ്പോൾ കർമ്മസേന അംഗങ്ങൾ നൽകുന്ന യൂസർ ഫീസ് രസീതുകൾ നിർബന്ധമാക്കും.തിങ്കളാഴ്ച മുതൽ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയും, നടപടികളും ഊർജ്ജിതമാക്കുമെന്ന് പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു.ഒപ്പം കമ്പോസ്റ്റ് പിറ്റ്,സോക്ക്പിറ്റ് എന്നിവയുടെ നിർമ്മാണവും പുനരാരംഭിക്കും.