ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂർ മൗണ്ട് സിയോൺ കോളേജിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വി വേണു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രൻ, കെ ആർ രാധാഭായി,പി.ആർ വിജയകുമാർ, എ.ജി അനിൽകുമാർ എന്നിവർ പങ്കെടുത്തു.