17-sob-james-joseph

തിരുവല്ല: തോട്ടഭാഗം ഇട്ടുവിരുത്തിൽ പരേതനായ ഐ.എം.ജോസഫിന്റെ മകൻ ജെയിംസ് ജോസഫ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇട്ടിയംപറമ്പിൽ മറിയാമ്മ ജയിംസ് (അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ടന്റ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ) മക്കൾ: നിമ്മി ട്രീസാ ജെയിംസ് ( ജൂനിയർ റെസിഡന്റ് ഡോക്ടർ ബീലിവേഴ്‌സ് മെഡിക്കൽ കോളേജ് കുറ്റപ്പുഴ), നീതു ജെയിംസ്. പരേതൻ കവിയൂരിലെ റേഷൻ വ്യാപാരി, കോഴഞ്ചേരി എസ്. ബി. ഐ. ലൈഫ് ഫിനാൻഷ്യൽ അഡ്വൈസർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.