17-sob-ks-prakash

പന്തളം : സ്‌കൂട്ടർ നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞു സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. തുമ്പമൺ മുട്ടം തെങ്ങുംതോട്ടത്തിൽ (ശ്രീനിലയം) കെ.എസ്. പ്രകാശാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് 4ന് എം.സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് സമീപമായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഭാര്യ: ഗീത. മക്കൾ: പ്രവീൺ, പ്രതീക്ഷ.