കോഴഞ്ചേരി: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ ന് ഗാന്ധിജയന്തി ദിനം വരെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നു. രക്ത ബാങ്ക്, കൗൺസലിംഗുകൾ, സാമൂഹ്യ ക്ഷമ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ പരിപാടികൾ, അദ്ധ്യാപകർക്കായുള്ള പ്രത്യേക പരിപാടികൾ, ചികിത്സാ സഹായം തുടങ്ങി 10 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. സേവന പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അയിരൂരിന് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ നൽകി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്ജ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജിജി സാം മാത്യു, ജില്ലാ സെക്രട്ടറി കെ.ഹരികുമാർ ,സംസ്ഥാന കമ്മിറ്റി അംഗം ടി.ബേബി, പ്രഥമാദ്ധ്യാപിക ആർ.ഗീത എന്നിവർ സംസാരിച്ചു.