പത്തനംതിട്ട : ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ കടമ്മനിട്ട കരിങ്ങാട്ടിൽ തേവവേലിൽ ഫാ.കെ.സി ജേക്കബ് (103 വയസ്സ്) നിര്യാതനായി. സംസ്‌കാരം നാളെ 12ന് കടമ്മനിട്ട പള്ളിയിൽ. ഓർത്തഡോക്സ് സഭയിലെ തുമ്പമൺ ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തേവവേലിൽ കുടുംബയോഗത്തിന്റെ രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ ഏലിയാമ്മ (കോഴഞ്ചേരി വെള്ളാറേത്ത്). മക്കൾ: ബേബിക്കുട്ടി, മോളിക്കുട്ടി, റോസമ്മ, സണ്ണി, ജയിംസ്. മരുമക്കൾ പരേതയായ ആനി (ഏക്കോട്, ആറുമ്മുള), പരേതനായ എബ്രഹാം (കരിപ്പായിൽ തിരുവല്ല), രാജു (ചിറമേൽ, പേരിശ്ശരി), ആലീസ് (വടക്കേതലക്കൽ കുഞ്ചാറ്റിൽ, മാവേലിക്കര), ജെസി (കുറ്റിക്കണ്ടത്തിൽ, തീയാടിക്കൽ), ലീലാമ്മ (വേലൂർ, കുറിയന്നൂർ).