റാന്നി: ഭാദ്രപദ മാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളിൽ വിശ്വകർമ ദേവൻ പഞ്ചഋഷികൾക്ക് ദർശനം നൽകിയതിന്റെ സ്മരണ പുതുക്കി അഖില കേരള വിശ്വകർമ മഹാസഭ യൂണിയന്റെ നേതൃത്വത്തിൽ 23ന് ശാഖാ തലത്തിൽ ഋഷിപഞ്ചമി ആഘോഷിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ യൂണിയൻതല ആഘോഷവും ഘോഷയാത്രയും ഒഴിവാക്കി. പകരം യൂണിയനിലെ 38 ശാഖകളിലും യൂണിയൻ മന്ദിരത്തിലും അന്നേദിവസം രാവിലെ 8ന് പതാക ഉയർത്തി ഋഷിപഞ്ചമി കൊണ്ടാടും. യൂണിയയൻ മന്ദിരത്തിൽ അർച്ചനയും ഉണ്ടാകും. സന്ധ്യാസമയത്ത് എല്ലാ ഭവനങ്ങളിലും വിശ്വകർമ ജ്യോതി തെളിയിച്ച് സ്തുതി ഗീതങ്ങൾ ആലപിക്കും.യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പന്റെ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ, വിശ്വകർമ ആർട്ടിസാൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.ശാന്തശിവൻ, കൗൺസിലർ പി.എൻ.ശശിധരൻ, ഡയറക്ടർ കെ.ജി.ദിനമണി, കെ.എൻ.ബാലൻ, എം.ആർ.ഹരിക്കുട്ടൻ, മോഹനൻ കാട്ടൂർ, കെ.എൻ.വിജയൻ എന്നിവർ സംസാരിച്ചു.