തിരുവല്ല: കോൺഗ്രസ്‌ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസ്പർശം നോട്ട് ബുക്ക് ചലഞ്ചിന്റെ ഭാഗമായി നിർദ്ധനരായ 300 കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ അദ്ധ്യക്ഷനായി. സെബാസ്റ്റ്യൻ കാടുവെട്ടൂർ, ലെജു പുളിക്കത്രമണ്ണിൽ, കൊച്ചുമോൾ മണിക്കുട്ടൻ, ലൗലി മധു, ജിബിൻ കാലായിൽ, സോജാ സജി, ബാബു പൂവത്തുംപറമ്പിൽ, ജാസ് പോത്തൻ, രവീന്ദ്രൻ ഐക്കരപറമ്പിൽ, രമേശ്‌ പണിക്കർ, ജേക്കബ്, ലിബി ചേനത്തറ, സലിം, ജോസ് തൈമല, ജിനു, ജിബിൻ, ലൈജു എന്നിവർ പങ്കെടുത്തു.