ചൂരക്കോട്: കിസാൻസഭ ഏറത്ത് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംസ്ഥാന കർഷക അവാർഡ് ജേതാവ് മണലിക്കൽ മാധവനെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു. അന്തിച്ചിറയിൽ നടന്ന പരിപാടി കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു.അടൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം നൗഷാദ്, അനിൽ മണക്കാല, ആർ. രാജേന്ദ്രൻപിള്ള, ജി.സദാശിൻ, സി.എൻ.രവീന്ദ്രൻ, ഷാജി ആലുവിളയിൽ, ജോസഫ്, വിൽസൻ, സുനിൽ എന്നിവർ പങ്കെടുത്തു. രത്നഭവനം രവീന്ദ്രന്റെ സ്ഥലത്ത് പുതിയ കൃഷിത്തോട്ടം ആരംഭിച്ചു.