kottanad-president
കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി. സുധ

മല്ലപ്പള്ളി - കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യിലെ പി.റ്റി. സുധ വിജയിച്ചു. 13 അംഗ ഭരണ സമിതിയിലെ 7 യു.ഡി.എഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ 3 വീതം അംഗബലമുള്ള എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. രാവിലെ 11ന് വരണാധികാരിയായ മല്ലപ്പള്ളി ജോയിന്റ് റെജിസ്ട്രാർ സി.ടി. സാബുവിന്റെ നിർദ്ദേശപ്രകാരം നടന്ന നറുക്കെടുപ്പിലാണ് സുധ പ്രസിഡന്റായത്. അവിശ്വാസത്തിലൂടെ പുറത്തായ മുൻ പ്രസിഡന്റ് യു.ഡി.എഫിലെ എം.എസ്. സുജാതയായിരുന്നു എതിരാളി. പ്രസിഡന്റ് പദവി പട്ടികജാതി വനിതാ സംവരണമാണ്. യു.ഡി.എഫുമായുള്ള അഭിപ്രായവൃത്യാസത്തെ തുടർന്ന് എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായാണ് മല്ലപ്പള്ളി താലൂക്കിൽ ബി.ജെ.പി.ക്ക് ഭരണം ലഭിക്കുന്നത്