പെരുനാട്: പെരുനാട് സർവീസ് സഹകരണ ബാങ്കിന്റെ പെരുനാട് മാർക്കറ്റ് ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. രാജു ഏബ്രഹാം എം.എൽ.എ സേഫ് ലോക്കർ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ എം.ജി പ്രമീള വായ്പ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഠനോപകരണമായി ടി.വി വിതരണം ചെയ്തു.
ഭരണ സമിതി അംഗം റോബിൻ കെ. തോമസ്, സെക്രട്ടറി കെ.എസ് സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മധു, പെരുനാട് പഞ്ചായത്ത് പ്രസിഡൻ്റ് ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: ചിഞ്ചു അനിൽ, അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ഡി. ശ്യാംകുമാർ ഡി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജുശ്രീധർ, ഭരണ സമിതി അംഗം സുരേഷ്, വി.ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.