പത്തനംതിട്ട: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം ഭാരതത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയുംചോദ്യം ചെയ്യുന്നതാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള എയ്ഡഡ് ടീച്ചേഴ്‌സ് അസോസയേഷന്റെ സംസ്ഥാന തല വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.ടി.എ ജനറൽ സെക്രട്ടറി എ.വി. ഇന്ദു ലാൽ, അഡ്വ.ടി.സി വിജയൻ, ഡോ.എൻ.ഐ സുധീഷ് കുമാർ,വി.കെ അജിത് കുമാർ, എം.സലാഹുദ്ദീൻ, പി.ആർ.അനിൽകുമാർ, ബി. ശ്രീപ്രകാശ്, ഷാനു ഫിലിപ്പ്,എം.എ .സാജിദ്, അജിത,മനോജ്, ഹബീബ് തങ്ങൾ, ഇഗ്‌നേഷ്യഷ്, എമേഴ്‌സൻലൂയിസ്എന്നിവർ സംസാരിച്ചു