ചെറുകോൽ : കൃഷി ഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.ഗോപി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.ആർ. പ്രമോദ് ചന്ദ്രൻ, കീക്കൊഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി വർഗീസ് എന്നിവർ സംസാരിച്ചു.