ഇലന്തൂർ : യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാലേം ജംഗ്ഷൻ കൊടിമരത്തിൽ ഭാരതത്തിന്റെ74 ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ ദേശിയ പതാക ഉയർത്തി. കോൺഗ്രസ് സേവാദൾ സംസ്ഥാന കോർഡിനേറ്റർ മൃദുൽ മധു,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ സി.കോശി, ജവഹർ ബാല മഞ്ച് പത്തനംതിട്ട നിയോജകമണ്ഡലം ചെയർമാൻ സിനു ഇല്ലത്ത്പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.ജോൺസൻ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിൻസൻ ചിറക്കാലാ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അമൽ കൂടപറമ്പിൽ എന്നിവർ സംസാരിച്ചു.