മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ യു.ഡി.എഫ്. പിന്തുണയോടെ എൽ.ഡി.എഫിലെ സി.പി.എം അംഗം പ്രസിഡന്റായി ചുമതലയേറ്റ് പ്രവർത്തിച്ചുവരുന്നതിനിടെ ഇരുകൂട്ടരും തമ്മിലുള്ള സൈബർ പോരാട്ടമാണ് എൽ.ഡി.എഫിന് കൊറ്റനാട്ട് ഭരണം നഷ്ടപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. നാലര വർഷം യു.ഡി.എഫ് പിന്തുണ ലഭിച്ചിരുന്നുവെങ്കിലും നവമാദ്ധ്യമത്തിലൂടെ യു.ഡി.എഫിനെയും കോൺഗ്രസിനെയും നിരന്തരം ആക്ഷേപിച്ചതാലാണ് യു.ഡി.എഫ് പ്രകോപിതരായി പിന്തുണ പിൻവലിച്ചത്. പിന്നീട് ഇതേതുടർന്നുള്ള അഭിപ്രായവൃത്യാസമാണ് രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ഇടയാക്കിയതും ഇരുകൂട്ടരുടെയും ശത്രുവായ ബി.ജെ.പി. അധികാരത്തിലെത്താൻ കാരണമായതെന്നും പരക്കെ ആരോപണമുണ്ട്.