18-robin-peter
ട്രാൻസ്‌ഫോമർപടി - എഴുമൺ മൂക്കൻവിള റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോബിൻപീറ്റർ നിർവഹിക്കുന്നു

വി.കോട്ടയം : ട്രാൻസ്‌ഫോമർപടി - എഴുമൺ മൂക്കൻവിള റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
റോബിൻപീറ്റർ നിർവഹിച്ചു. കഴിഞ്ഞ ഏറെ വർഷക്കാലമായി സഞ്ചാര യോഗ്യമല്ലാത്ത റോഡായിരുന്നു ഇത്. പ്രമാടം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ചാണ്നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. 13-ാം വാർഡ് അംഗത്തിന് ലഭിച്ച വാർഡ് വിഹിതമാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലോചനദേവി അദ്ധ്യക്ഷതവഹിച്ചു. ജോസ്നിലയ്ക്കൽ,വിഷ്ണുകുമാർ,അജിൻ,ബിന്ദു. , അഖിൽ,രാധാആനന്ദൻ എന്നിവർ സംസാരിച്ചു.