centre

പത്തനംതിട്ട : കോട്ടാങ്ങൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) ലിറ്റിൽ ഫ്‌ളവർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ രാജു എബ്രഹാം എം.എൽ.എയും കല്ലൂപ്പാറ സി.എഫ്.എൽ.ടി.സി ഐ.എച്ച്.ആർ.ഡി കോളേജിൽ മാത്യു ടി തോമസ് എം.എൽ.എ യും ഉദ്ഘാടനം ചെയ്തതോടെ മല്ലപ്പള്ളി താലൂക്കിലെ എട്ട് പഞ്ചായത്തുകളിലും സി.എഫ്.എൽ.ടി.സികൾ പൂർണ്ണസജ്ജമായി. എട്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 800 കിടക്കകളാണു സജീകരിച്ചിരിക്കുന്നത്.

ആനിക്കാട് പഞ്ചായത്തിൽ എമ്മാവൂസ് ഓഡിറ്റോറിയം, കൊറ്റനാട് കൊച്ചുഴത്തിൽ ഓഡിറ്റോറിയം, കോട്ടാങ്ങൽ ലിറ്റിൽ ഫ്‌ളവർ കാത്തലിക് ചർച്ച് ഓഡിറ്റോറിയം, മല്ലപ്പള്ളി കീഴ്വായ്പൂര് ഹയർ സെക്കൻഡറി സ്‌കൂൾ, പുറമറ്റം ഗവ. പോളിടെക്‌നിക് കോളേജ്, കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി കോളേജ്, കുന്നന്താനം അസാപ്പ് ട്രെയ്‌നിംഗ് സെന്റർ, എഴുമറ്റൂർ എം.സി.ആർ.ഡി സ്‌കൂൾ എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
സി.എഫ്.എൽ.ടി.സികൾ അധികം ആവശ്യമായി വന്നാൽ 500ൽ അധികം കിടക്കകൾക്കുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ടെന്ന് മല്ലപ്പള്ളി തഹസിൽദാർ എം.ടി ജയിംസ് അറിയിച്ചു.
കോട്ടാങ്ങൽ ലിറ്റിൽ ഫ്‌ളവർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.കെ.അജി, ഫ്രാൻസിസ് തോമസ്, എബിൻ ബാബു, ഷാഹിദാ ബീവി, ആലീസ് സെബാസ്റ്റ്യൻ, ടി.എൻ.വിജയൻ, ദീപ്തി ദാമോദരൻ, ആനി രാജു, മല്ലപ്പള്ളി തഹസിൽദാർ എം.ടി ജയിംസ് മെഡിക്കൽ ഓഫീസർ ഡോ.എബി ജോൺ, പളളി വികാരി ഫാ.മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി കോളേജിൽ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹൻ, കോശി പി.സഖറിയ, കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷൈലമ്മ, അംഗങ്ങളായ ഗിരികുമാർ, എബി മേക്കരിങ്ങാട്ട്, മോളിക്കുട്ടി ഷാജി, മറിയാമ്മ വർഗ്ഗീസ്, അജിത വിൽക്കി, പി.അനിൽകുമാർ, എം.ജെ.ചെറിയാൻ, ഡെയ്‌സി വർഗീസ്, മല്ലപ്പള്ളി എൽ.ആർ.തഹസിൽദാർ റോയ് തോമസ്, കോളേജ് പ്രിൻസിപ്പൽ ഡോ.നിഷാ കുരുവിള തുടങ്ങിയവർ പങ്കെടുത്തു.