പന്തളം: പഞ്ചായത്ത് നഗരപാലിക നിയമം ഗാന്ധി ദർശനങ്ങൾക്ക് മുൻതൂക്കം നൽകി നടപ്പിലാക്കുക, പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകിയിരുന്ന അധികാരങ്ങൾ സർക്കാർ കവർന്നെടുന്നത് തിരിച്ചുനൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവോദയ മണ്ഡലം പ്രവർത്തകർ പന്തളം നഗരസഭയ്ക്ക് മുന്നിൽ ഉപവസിച്ചു. ഭേഷജം പ്രസന്നകുമാർ പി.കെ.ച ന്ദ്രശേഖരൻ പിള്ള ,സക്കീർ ,സലിം എന്നിവർ നേതൃത്വം നൽകി.