പന്തളം: സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പന്തളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പറന്തൽ മിൽമാ സൊസൈറ്റിയിലെ എല്ലാ ക്ഷീരകർഷകർക്കും മാസ്‌ക്കും' ഫുട്ട് ഓപ്പറേറ്റഡ് സാനിറ്റൈസറും വിതരണം ചെയ്തു. കൂടാതെ അപകടത്തിൽ കാല് നഷ്ടപെട്ട പന്തളം മുളമ്പുഴ സ്വദേശി വിജയകുമാറിന് ക്രച്ചസും പന്തളം പൊലീസ് സ്റ്റേഷനിൽ മാസ്‌ക്ക് വിതരണവും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ മുൻ അസി.ഗവർണർ വിനയൻ.അനിൽകുമാർ എ.പ്രകാശ് പറന്തൽ, രാജഗോപാൽ, രാജേഷ് കുരമ്പാല, ലിസി മത്തായി, മഞ്ജു വിശ്വനാഥ് എന്നിവർ പങ്കെടുത്തു.