മല്ലപ്പള്ളി: പഞ്ചായത്ത് കർഷക ദിനാഘോഷവും ബ്ലോക്ക് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനവും അഡ്വ. മാത്യു ടി തോമസ് എം.എൽ.എ ഓൺലൈൻ വഴി നിർവഹിച്ചു. തുടർന്ന് മല്ലപ്പള്ളി കൃഷിഭവനിൽ കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈ് പ്രസിഡന്റ് രോഹിണി ജോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ, ജില്ലാ കാർഷിക വികസന സമിതി അംഗം വാളകം ജോൺ, കൃഷി അസി.ഡയറക്ടർ ജിജിമോൾ പി.കുര്യൻ,കൃഷി ഓഫീസർ ജോസഫ് ജോർജ്ജ്, നോഡൽ ഓഫീസർ റീനാ മാത്യു, ബിജു പുറത്തൂടൻ തുടങ്ങിയവർ സംസാരിച്ചു.