പന്തളം: ചിങ്ങം ഒന്ന് കർഷക ദിനം വഞ്ചനാദിനമായി ആചരിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. ചിറ്റാറിൽ വനപാലകർ കൊലചെയ്ത യുവ കർഷകൻ പി.പി മത്തായിയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കെ.പി.സി സി നിർവാഹക സമിതി അംഗം അഡ്വ കെ പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു.

കൊലചെയ്യപ്പെട്ട മത്തായിയുടെ മൃതദേഹം 17ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തോട് അനാദരവുകാട്ടുന്ന സർക്കാർ നടപടി പ്രതഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പന്തളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ്, ബി.ഡി സി സംസ്ഥാന വൈസ്പ്രസിഡന്റ് മഞ്ജു വിശ്വനാഥ്,കൗൺസിലർമാരായ ജി.അനിൽ കുമാർ, സുനിതാ വേണു ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.എൻ രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള എന്നിവർ സംസാരിച്ചു.