ragha
jരാഘവൻ നായർ

തിരുവല്ല: കൊവിഡ് ബാധിച്ച് തിരുവല്ല സ്വദേശിയായ വിമുക്തഭടൻ മരിച്ചു. കടപ്ര വളഞ്ഞവട്ടം ഏനാത്ത് ശ്രീരംഗത്ത് എം. രാഘവൻ നായർ (82) ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് സ്രവം പരിശോധിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റി. ന്യുമോണിയ ബാധയെ തുടർന്നായിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ: ജഗദമ്മ. മക്കൾ: ശ്രീദേവി, ഓമനക്കുട്ടൻ. മരുമക്കൾ: രാമചന്ദ്രൻ നായർ, ഷീല.