18-sob-ajayakumar
അജയകുമാർ

ചെങ്ങന്നൂർ: ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചെറിയനാട്, കടയ്ക്കാട് കല്ലുപറമ്പിൽ ആശാഭവനിൽ സുധാകരന്റെ മകൻ അജയകുമാർ (38) ആണ് മരിച്ചത്.
എം.കെ റോഡിൽ ചെറിയനാട് കടുവിലാപ്പടിയിൽ ഇന്നലെയാണ് അപകടം . ഗുരുതരമായി പരിക്കേറ്റ അജയനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉച്ചഭക്ഷണപ്പൊതി വിതരണത്തിന് അയൽവാസി സുധയോടൊപ്പം പടനിലം ഭാഗത്തേക്കു പോവുമ്പോഴാണ് അപകടം.