അടൂർ : സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1000 ജനകീയ ഹോട്ടൽ തുടങ്ങുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അടൂർ നഗരസഭയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ പറക്കോട് ജംഗ്ഷനിൽ നിർമ്മിച്ച കെട്ടിടത്തിലാണ് ജനകീയ ഹോട്ടൽ തുറന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭാ ചെയർപേഴ്സൺ സിന്ധുതുളസീധര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ മധു പോത്രാട്, സൂസി, മറിയാമ്മ ജേക്കബ്, കൗൺസിലർമാരായ ആർ.സനൽ കുമാർ, എസ്.ബിനു. അലാവുദ്ദീൻ, അനിത കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ മണികണ്ഠൻ, മുൻ ജില്ലാ കോ - ഓർഡിനേറ്റർ കെ.വിധു, നഗരസഭാ സെക്രട്ടറി ദീപേഷ്, കുടുബശീ ചെയർപേഴ്സൺ അനുവസന്തൻ എന്നിവർ സംസാരിച്ചു. 20 രൂപയാണ് ഊണിന്.പാഴ്സൽ വേണമെങ്കിൽ 25 നൽകണം. രാവിലെ ദോശ, ഇഡലി, പുട്ട്, അപ്പം, ചപ്പാത്തി, പൊറോട്ട, കടൻക്കറി, ചമ്മന്തി, കപ്പ, മീൻകറി എന്നിവയും ആവിയിൽ പുഴുങ്ങിയ നാലുമണി പലഹാരങ്ങളും ജീനകീയ ഹോട്ടലിൽ നിന്നും മിതമായ നിരക്കിൽ ലഭിക്കും.