bus

പത്തനംതിട്ട: ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ജില്ലയിൽ നിന്ന് ദീർഘദൂര സർവീസ് നടത്തും. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരു സർവീസാണ് നടത്തുന്നത്. 25 മുതൽ ആരംഭിക്കാനാണ് സാദ്ധ്യത.ഏകദേശം 850 രൂപയാകും ടിക്കറ്റ് ചാർജ്. ആദ്യം റിസർവേഷൻ ആരംഭിക്കാനാണ് തീരുമാനം. റിസർവേഷൻ അനുസരിച്ചാകും സർവീസ് നടത്തുക. ഇന്ന് റിസർവേഷൻ ആരംഭിച്ചാൽ 25 മുതൽ സർവീസ് നടത്താനാകും. കെ.എസ്.ആർ.ടി.സി സമീപ ജില്ലകളിലേക്ക് സർവീസ് നടത്തുന്നുണ്ട്. വലിയ നഷ്ടത്തിലാണ് ഇൗ സർവീസുകൾ. മുമ്പ് 6000 മുതൽ കിട്ടിയിരുന്ന സർവീസുകൾക്ക് ഇപ്പോൾ 1000 രൂപ കിട്ടിയാലായി എന്ന അസ്ഥയിലാണ്. ഓണം മുന്നിൽകണ്ടു സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചിട്ടുണ്ട്.

നാൽപ്പത്തിയൊന്ന് സീറ്റുകളുള്ള ബസാണ് പത്തനംതിട്ട - ബംഗളൂരു സർവീസിന് ഉപയോഗിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാകും സർവീസ്. നിലവിലുള്ളതിന്റെ പത്ത് ശതമാനം കൂടുതലാണ് ടിക്കറ്റ് നിരക്ക്. മിനിമം ആളുകളില്ലാതെ സർവീസ് നടത്താൻ സാദ്ധ്യതയില്ലെന്നും ഇപ്പോൾ അഞ്ചു പേരൊക്കെയാണ് ഒരു ബസിൽ യാത്ര ചെയ്യുന്നതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.