മണ്ഡലത്തിലെ 9 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ


തിരുവല്ല: നഗരസഭയിലും ഗ്രാമീണ മേഖലകളിലെയും പ്രധാന ജംഗ്‌ഷനുകളിൽ ഹൈമാസ്റ്റും മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്ന നടപടികൾ തുടങ്ങി. തിരുവല്ല നിയോജകമണ്ഡലത്തിലെ മുത്തൂർ, കാവുംഭാഗം, നെടുമ്പ്രം എ.എൻ.സി, കടപ്ര, കുന്നന്താനം, മുക്കൂർ, ചെങ്ങരൂർച്ചിറ, മാന്താനം, കടമാൻകുളം എന്നിവിടങ്ങളിലാണ് പുതിയതായി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നത്. മുത്തൂർ, കാവുംഭാഗം എന്നിവിടങ്ങളിൽ ഹൈമാസ്റ്റും (ഉയരം 12.5 മീറ്റർ) മറ്റിടങ്ങളിൽ മിനി മാസ്റ്റ് (ഉയരം എട്ട് മീറ്റർ) വിളക്കുകളുമാണ് സ്ഥാപിക്കുക. മാത്യു ടി. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 31.55 ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. വിളക്കുകളുടെ പരിപാലനം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡ് ആണ് ഹൈമാസ്റ്റ് വിളക്കുകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

മുത്തൂരിലും കാവുംഭാഗത്തും വെളിച്ചമായി


തിരുവല്ല: നഗരസഭയിലെ മുത്തൂർ, കാവുംഭാഗം എന്നിവിടങ്ങളിൽ സ്ഥാപിച്ച വിളക്കുകൾ കഴിഞ്ഞരാത്രി മുതൽ പ്രകാശിപ്പിച്ചു. പൊക്കം കൂടിയ ഈ വിളക്കുകൾ സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപാവീതം ചെലവഴിച്ചു. മറ്റിടങ്ങളിലും ഹൈമാസ്റ്റ് വിളക്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മുത്തൂരിൽ സ്ഥാപിച്ച വിളക്കിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു.നഗരസഭാ ചെയർമാൻ ആർ.ജയകുമാർ,വാർഡ് കൗൺസിലർ സുരേഷ്‌കുമാർ,പ്രകാശ്ബാബു,അലക്‌സാണ്ടർ കെ.ശാമുവേൽ,ജനുമാത്യു,വി.സി കൊച്ചുമോൻ എന്നിവർ പങ്കെടുത്തു.

-ഉയരം 12.5 മീറ്റർ

-ചെലവ് 31.55 ലക്ഷം രൂപ