മാരാമൺ : കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഹോമിയോ മരുന്നുകൾ ചിറയിറമ്പ് ചെട്ടിമുക്ക് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ വിതരണം ചെയ്തു. ജില്ലാ ഹോമിയോ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.സി.എം.മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഡോ.പി.എം. മാത്യു,സെക്രട്ടറി സാംമോൻ സക്കറിയ, ട്രഷറാർ അലക്‌സ് തൈക്കൂട്ടത്തിൽ, ജിബു.കെ. ഏബ്രഹാം, ബിനു കെ. തോമസ്, ഡോ. ബഞ്ചമിൻ പുത്തൂരാൻ എന്നിവർ സംസാരിച്ചു. ഇതിനോടബന്ധിച്ച് ബോധവത്ക്കരണ സെമിനാറും നടത്തി.