തിരുവല്ല: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ തിരുവല്ലയിലെ വ്യാപാരികൾക്കും ജീവനക്കാർക്കും സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നും മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. വെട്ടത്ത് ഹോമിയോ ക്ലിനിക്കുമായി സഹകരിച്ചായിരുന്നു പദ്ധതി. നഗരസഭ ചെയർമാൻ ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. എം.സലിം അദ്ധ്യക്ഷനായി. എം.കെ. വർക്കി, മാത്യുസ് കെ.ജേക്കബ്, രാജു വെട്ടത്ത്, ജോൺസൺ തോമസ്, നിസാമുദ്ദീൻ പി.എസ്, റ്റി.എ.അൻസാരി, ജോയി കല്ലൂരിൽ, രഞ്ജിത് ഏബ്രഹാം, ബിനു ഏബ്രഹാം കോശി, ജോൺ ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.