തിരുവല്ല: വനപാകലരുടെ കസ്റ്റഡിയിൽ ചിറ്റാർ സ്വദേശി മത്തായി മരിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യുക, കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം കൃഷിഭവന് മുന്നിൽ ധർണ നടത്തി. ബ്ലാേക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ മാത്യു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ജോൺസൺ വെൺപാല, ജോജി തോമസ്, രവിന്ദ്രൻ, സൂരജ് കൃഷ്ണൻ, എം.എസ് ഷാജി, സി.ഇ തോമസ്, രാജേഗോപാലപ്രഭു എന്നിവർ പ്രസംഗിച്ചു.