പത്തനംതിട്ട. സ്വർണകള്ളക്കടത്തുമായും ലൈഫ് മിഷനുമായും ബന്ധപ്പെട്ട് വരുന്ന അഴിമതി വിവാദങ്ങളിലെ പ്രതികൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനുമായി ബന്ധം പുലർത്തുകയും സർക്കാർ മുദ്രയും സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കൊവിഡ് ഭീതിജനകമായി പരക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പൊലീസിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുമ്പോൾ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ താറുമാറാകും. മാത്രമല്ല വലിയൊരു വിഭാഗം വോട്ടർമാർ ഭീതി കാരണം വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കും. ഓൺലൈനായി നടത്തിയ യോഗത്തിൽ പ്രസിഡന്റ് തമ്പാൻ തോമസ് എക്‌സ് എം.പി അദ്ധ്യക്ഷത വഹിച്ചു.കായിക്കര ബാബു, മനോജ് .ടി.സാരംഗ്, സി.പി.ജോൺ,എൻ.എം വർഗീസ്, എൻ.റാം, കാട്ടുകുളം ബഷീർ, ടോമി മാത്യു, കെ.ശശികുമാർ, കെ.എസ്. ജോഷി, ജോൺ പെരുവന്താനം, കെ.എസ്. ജോഷി എന്നിവർ സംസാരിച്ചു.