പത്തനംതിട്ട: പ്രസ്‌ക്ലബ് മുൻ പ്രസിഡന്റും മാതൃഭൂമി സ്‌പെഷൽ കറസ്‌പോണ്ടന്റുമായിരുന്ന സി.ഹരികുമാറിന്റെ എട്ടാമത് അനുസ്മരണം പത്തനംതിട്ട പ്രസ്‌ക്ലബ് ഹാളിൽ നടന്നു.പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ,ഏബ്രഹാം തടിയൂർ,സജിത്ത് പരമേശ്വരൻ,പ്രവീൺ കൃഷ്ണൻ, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.