19-kidakkaviri
ചെറുകോൽ ഗവ. യു.പി. സ്‌കൂളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എകെഎസ്ടിയു സംഭാവന ചെയ്ത കിടക്കവിരികൾ ജില്ലാ സെക്രട്ടറി പി.എസ്. ജീമോനിൽ നിന്ന് രാജു ഏബ്രഹാം എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഏബ്രഹാം ഏറ്റുവാങ്ങുന്നു.

കോഴഞ്ചേരി : ചെറുകോൽ ഗവ. യു.പി. സ്‌കൂളിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഓൾകേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി കിടക്കവിരികൾ സംഭാവന ചെയ്തു. ജില്ലാ സെക്രട്ടറി പി.എസ്. ജീമോനിൽ നിന്ന് ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഏബ്രഹാം ഏറ്റുവാങ്ങി. രാജു ഏബ്രഹാം എം.എൽ.എ,​ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി .ഈശോ, എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.എ. തൻസീർ, ജില്ലാ കമ്മറ്റിയംഗം റെജി മലയാലപ്പുഴ, സ്‌കൂൾ പ്രഥമാദ്ധ്യാപിക വി.സി. ജയശ്രീ, സ്‌കൂൾ വികസന സമിതി ചെയർമാൻ ഇ. എസ്. ഹരികുമാർ എന്നിവർ പങ്കെടുത്തു.