19-thumpamon
തുമ്പമൺ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റിന്റെ ഉത്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽഎ നിർവ്വഹിക്കുന്നു

തുമ്പമൺ : ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണം പൂർത്തീകരിച്ച സി.എഫി.എൽ.റ്റി സി യുടെ താക്കോൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ശ്രീലേഖ ആരോഗ്യ വകുപ്പിന് നൽകി. അടൂർ തഹസീൽദാർ ബീന എസ് ഹനിഫ,, വൈസ് പ്രസിഡന്റ് അനിതാ മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശുഭകുമാരി, മോനി ബാബു, എം.റ്റി. തോമസ്, തോമസ് വർഗീസ് , റോസമ്മ വർഗീസ്, റോയിക്കുട്ടി ജോർജ്ജ് , സി.കെ സുരേന്ദ്രൻ, ആശാറാണി, റോസി മാത്യു, കെ സന്ധ്യ , വില്ലേജ് ഒാഫീസർ സിന്ധു, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്, ഹെൽത്ത് സൂപ്രണ്ട് ഫ്രാൻസിസ്, ,ഉമ്മൻ ചക്കാലയിൽ, കെ.പി മോഹനൻ, റജി പി.എസ് എന്നിവർ പ്രസിംഗിച്ചു. ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം 30,000 രൂപ സംഭാവനയായി നൽകി.