പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന175-ാമത്തെ സ്‌നേഹ ഭവനം കൊടുമൺ ഇടത്തിട്ട സജിത ഭവനത്തിൽ കവിതയ്ക്ക് നൽകി. ഷിക്കാഗോ കെ.സി.എസ്.വിമൻസ് ഫോറത്തിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. ഉദ്ഘാടനവും താക്കോൽദാനവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞും ഡോ.എം.എസ്.സുനിലും ചേർന്ന് നിർവഹിച്ചു.
വാർഡ് മെമ്പർ പുഷ്പലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. ശാരദ, കെ.പി ജയലാൽ, അഭിജിത്ത് യശോധരൻ, സൗമ്യ, ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.